Dec 17, 2024 08:16 PM

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് വർധിച്ച് വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.

സ്വകാര്യ ബസപകടത്തിൽ ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ ആറു മാസം ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.

അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേറ്റാൽ മൂന്ന് മാസം വരെ പെർമിറ്റ് നഷ്ടപ്പെടും.

2025 മാർച്ചിന് മുൻപ് എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്നും ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ ഫോൺ നമ്പർ പ്രസിദ്ധീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കും.

ബസുകളുടെ മത്സരയോട്ടം തടയാൻ ജിയോ ടാഗ് ചെയ്യും. പെർമിറ്റ് എടുത്ത സ്വകാര്യ ബസുകൾ ലാസ്റ്റ് ട്രിപ്പ് നിർബന്ധമായി സർവീസ് നടത്തണം.

അല്ലാത്ത പക്ഷം പെർമിറ്റ് ക്യാൻസൽ ചെയ്യുന്നതുപോലുള്ള കർശന നടപടികളിലേക്ക് നീങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ പാലക്കാട് പനയമ്പാടത്ത് വേഗത നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ബസ് ബേ മാറ്റി സ്ഥാപിക്കും. സ്ഥലത്ത് സ്ഥിരം ഡിവൈഡർ സ്ഥാപിക്കും.

അതിനായി ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. ഊരാളുങ്കൽ സൊസൈറ്റിയെ നിർമാണ ചുമതല ഏർപ്പിക്കുമെന്നും പാലക്കാട് ഐ.ഐ.ടിയുടെ ശുപാർശകൾ കണക്കിലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്-കോഴിക്കോട് റൂട്ടിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട്. ഇവിടെങ്ങളിൽ ഹൈവേ അതോറിറ്റി മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.

#Permit #canceled #die #privatebus #minister #said #police #clearance #made #mandatory #drivers #conductors #cleaners

Next TV

Top Stories










Entertainment News